ദോഹ: ഖത്തറിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കുമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു. ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 18-28 KT വരെ വേഗതയിൽ വീശും, ചില സമയങ്ങളിൽ 35 KT വരെ വേഗതയിൽ വീശും. സമുദ്രത്തിന്റെ ഉയരം 10-14 അടി വരെയാണ്. പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും ജാഗ്രത നിർദേശമുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.