Thursday, September 29, 2022
HomeGulfഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

ഖത്തറിൽ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 18 ഞായർ വരെയാണ് മുന്നറിയിപ്പ് നൽകുന്നത്.

വടക്കുപടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റും തിരമാലകൾ മൂന്ന് മുതൽ ഏഴ് അടി വരെ ഉയരുകയും ചിലപ്പോൾ 10 അടി വരെ ഉയരുകയും ചെയ്യും.

മൽസ്യബന്ധന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് നിർദേശം നൽകുന്നുണ്ട്.

Most Popular