ഖത്തറിലെ താപനില കുറയും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ വാരാന്ത്യം വരെ താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ്. ജനുവരി 18 മുതൽ ജനുവരി 21 ശനിയാഴ്ച വരെ താപനില ഇനിയും കുറയാൻ തുടങ്ങുമെന്ന് അറിയിച്ചു. രാത്രിയിൽ താപനില 12-16 ഡിഗ്രി സെൽഷ്യസിലും പകൽ സമയത്ത് 18-21 ഡിഗ്രി സെൽഷ്യസിനും ഇടയിലാകുമെന്നാണ് പ്രവചനം.

വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം മൂലമുണ്ടാകുന്ന ഈ കാലാവസ്ഥ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ, പുറം പ്രദേശങ്ങളിൽ അനുഭവപ്പെടും.