Thursday, September 29, 2022
HomeGulfഖത്തറിൽ ഈ ആഴ്ച താപനിലയിൽ വര്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

ഖത്തറിൽ ഈ ആഴ്ച താപനിലയിൽ വര്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

ദോഹ: ഖത്തറിലെ താപനിലയിൽ ഈ ആഴ്ച വര്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഖത്തർ മെറ്ററോളജി ഡിപ്പാർട്ട്‌മെന്റ് (ക്യുഎംഡി)യുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച് താപനില 33-46 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്ന് വ്യക്തമാക്കി.

സെപ്റ്റംബർ 13 ചൊവ്വ വരെ താപനിലയിൽ വര്ധനവുണ്ടായേക്കും. ഇന്ത്യന്‍ മണ്‍സൂണ്‍ ശക്തമാകുന്നതിനെ തുടര്‍ന്നാണിത്. കൂടുതൽ മുന്നറിയിപ്പുകളൊന്നും വകുപ്പ് ഇതുവരെ നൽകിയിട്ടില്ല.

Most Popular