Thursday, December 8, 2022
HomeGulfഖത്തറിൽ വിന്റർ ക്യാമ്പിംഗ് സീസൺ പ്രഖ്യാപിച്ചു

ഖത്തറിൽ വിന്റർ ക്യാമ്പിംഗ് സീസൺ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ ശൈത്യകാല ക്യാമ്പിംഗ് സീസൺ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ, മധ്യ മേഖലകളിൽ നടക്കുന്ന സീസൺ 2023 ഏപ്രിൽ ഒന്ന് വരെ നീണ്ടുനിൽക്കും.

2022 ഡിസംബർ 20 വരെ തെക്കൻ പ്രദേശങ്ങളിലെ (സീലൈൻ, ഖോർ അൽ ഉദെയ്ദ്) ക്യാമ്പിംഗ് മാറ്റിവയ്ക്കാനും 2023 മെയ് 20 വരെ നീട്ടാനും അധികൃതർ തീരുമാനിച്ചു.

ഈ വർഷത്തെ എല്ലാ പ്രദേശങ്ങളുടെയും രജിസ്ട്രേഷൻ, 2022 ഒക്ടോബർ 16 മുതൽ 27 വരെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കും:

*തെക്കൻ പ്രദേശങ്ങൾക്കുള്ള രജിസ്ട്രേഷൻ (സീലൈൻ, ഖോർ അൽ അദൈദ്): ഒക്ടോബർ 16 മുതൽ ഒക്ടോബർ 19 വരെ
*മധ്യമേഖലകളിൽ ക്യാമ്പ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ: ഒക്ടോബർ 20 മുതൽ ഒക്ടോബർ 23 വരെ
*വടക്കൻ പ്രദേശങ്ങളിൽ: ഒക്ടോബർ 24 മുതൽ ഒക്ടോബർ 27 വരെ

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔൺ (Aoun) സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം

Most Popular