Saturday, May 21, 2022
HomeGulfഓണ്‍ അറൈവല്‍ വിസ സേവനങ്ങളിൽ മാറ്റവുമായി ഖത്തർ

ഓണ്‍ അറൈവല്‍ വിസ സേവനങ്ങളിൽ മാറ്റവുമായി ഖത്തർ

ദോഹ: ഓണ്‍ അറൈവല്‍ വിസ സേവനങ്ങളിൽ മാറ്റവുമായി ഖത്തർ. ഇന്ത്യ, ഇറാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ വ്യവസ്ഥകളിലാണ് മാറ്റം.  പുതിയ മാറ്റം 2022 ഏപ്രില്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. ‘വിസ ഓണ്‍ അറൈവല്‍’ ലഭിക്കുന്നതിന് ചില നിബന്ധനകളുണ്ട്. സന്ദര്‍ശകന്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ നിന്ന് ഹോട്ടല്‍ താമസസൗകര്യം ബുക്ക് ചെയ്തിരിക്കണം. വിസയുടെ ദൈര്‍ഘ്യം ഡിസ്‌കവര്‍ ഖത്തറില്‍ നിന്ന് വാങ്ങിയ ഹോട്ടല്‍ താമസത്തിന്റെ ദൈര്‍ഘ്യവുമായി പൊരുത്തപ്പെടണം, കുറഞ്ഞത് രണ്ട് ദിവസം മുതല്‍ പരമാവധി 60 ദിവസം വരെയാണിത്. ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുള്ള മറ്റെല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും നിർദേശമുണ്ട്

Most Popular