Thursday, May 19, 2022
HomeGulfഖത്തർ ലോകകപ്പ്; ആദ്യഘട്ടത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തത് ഒരു കോടി എഴുപത് ലക്ഷം പേര്‍

ഖത്തർ ലോകകപ്പ്; ആദ്യഘട്ടത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തത് ഒരു കോടി എഴുപത് ലക്ഷം പേര്‍

ദോഹ: ഖത്തർ 2022 ഫിഫ ലോകകപ്പ് കാണാൻ ആദ്യഘട്ടത്തിൽ മാത്രം ബുക്ക് ചെയ്തത് ഒരു കോടി എഴുപത് ലക്ഷം പേര്. ടിക്കറ്റ് ബുക്കിങ്ങിൽ ആറാം സ്ഥാനം ഇന്ത്യക്കാണ്. ഖത്തറാണ് ടിക്കറ്റ് ബുക്കിങ്ങിൽ ഒന്നാമത്. തൊട്ടുപിന്നാലെ അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങില്‍ ആദ്യ പത്തിൽ ഇടം നേടിയിട്ടുള്ളത്.

ജനുവരി 19-ന് തുടങ്ങിയ ടിക്കറ്റ് ബുക്കിങ്ഇന്നലെ ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അവസാനിച്ചത്. ആകെ പത്ത് ലക്ഷത്തോളം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. മാര്‍ച്ച് എട്ടിന് ശേഷം റാന്‍ഡം നറുക്കെടുപ്പിലൂടെയാണ് മത്സരം കാണാന്‍ ഭാഗ്യമുള്ളവരെ തെരഞ്ഞെടുക്കുന്നത്. ടിക്കറ്റ് ലഭിക്കുന്നവരെ ഫിഫ ഇ-മെയില്‍ വഴി വിവരം അറിയിക്കും.

Most Popular