Monday, September 26, 2022
HomeGulfഖത്തർ ലോകകപ്പ് ആരംഭിക്കുന്ന തീയതി ഒരു ദിവസം മുൻപേ ആക്കിയേക്കും

ഖത്തർ ലോകകപ്പ് ആരംഭിക്കുന്ന തീയതി ഒരു ദിവസം മുൻപേ ആക്കിയേക്കും

ദോഹ: ഖത്തർ ലോകകപ്പ് ആരംഭിക്കുന്ന തീയതി ഒരു ദിവസം മുൻപേ ആക്കിയേക്കും. ആതിഥേയ രാജ്യമായ ഖത്തറിന് ആദ്യത്തെ മത്സരം കളിക്കുന്നതിനു വേണ്ടിയാണ് തീയ്യതിയിൽ മാറ്റം വരുത്തുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ഫിഫ ഭരണ സമിതിയുടെ അനുമതി ലഭിച്ചാല്‍ ഉദ്ഘാടന ചടങ്ങും ആതിഥേയ രാജ്യമായ ഖത്തറിന്റെ ആദ്യ മത്സരവും നവംബര്‍ 20ന് ഞായറാഴ്ച നടത്തിയേക്കും.

വംബര്‍ 21 ആദ്യ ദിനത്തില്‍ സെനഗല്‍-നെതര്‍ലന്‍ഡ്സ് തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാല്‍ ആതിഥേയ രാജ്യം ആദ്യ മത്സരത്തില്‍ കളിക്കുന്നതാണ് കീഴ്വഴക്കം. അതിനാല്‍ ഖത്തറിന് മത്സരിക്കാന്‍ വേണ്ടിയാണ് ടൂര്‍ണമെന്റ് ഒരു ദിവസം നേരത്തേയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഖത്തരും ഇക്വഡോറും തമ്മിലുള്ള മത്സരം നവംബര്‍ 20 ഞായറാഴ്ച ഉദ്ഘാടന മത്സരമാക്കും.

Most Popular