ദോഹ: ഖത്തർ ലോകകപ്പിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ. ഇന്നലെ രാത്രി 10 മണിക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ബ്രസീലിനെതിരെ അട്ടിമറി ജയവുമായി കാമറൂൺ.എതിരില്ലാത്ത ഒരുഗോളിന് കാനറികളെ ,ആഫ്രിക്കൻപട അട്ടിമറിച്ചത് .ഇഞ്ചുറി ടൈമിൽ വിൻസെന്റ് അബൂബക്കര്‍ കാമറൂണിന്റെ വിജയഗോൾ നേടി . പ്രീ ക്വാർട്ടര്‍ പ്രവേശനത്തിന് ഫലം നിർണായകമല്ലെങ്കിലും ലോകകപ്പിൽ അഞ്ച് തവണ ചാമ്പ്യൻമാരായ ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി കാമറൂണ്‍ മാറി.
ആദ്യ രണ്ട് മത്സരങ്ങളിലും ജയം കണ്ട ബ്രസീലിന്റെ ടൂർണമെന്റിലെ ആദ്യ തോൽവി കൂടിയാണിത്. പ്രീക്വാർട്ടറിന് മുൻപ് ഇത്തരത്തിലൊരു തോൽവി ഏറ്റുവാങ്ങിയത് ബ്രസീലിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ്.
അതേസമയം ,974 സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ സ്വിറ്റ്സർലൻഡ് സെർബിയയെ 3-2ന് തോൽപിച്ച് പ്രീ ക്വാർട്ടറിലെത്തി .