ഖത്തർ കലണ്ടറിന്റെ ലോകകപ്പ് പതിപ്പ് പുറത്തിറക്കി

ദോഹ: ഖത്തർ കലണ്ടറിന്റെ ലോകകപ്പ് പതിപ്പ് പുറത്തിറക്കി ഖത്തർ ടൂറിസം. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ നടക്കുന്ന 30-ലധികം പ്രധാന ഇവന്റുകൾ വിശദീകരിക്കുന്നതാണ് കലണ്ടർ.

നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിലുടനീളം നടക്കുന്ന സംഗീതകച്ചേരികൾ, ഫാഷൻ ഷോകൾ, സാംസ്കാരിക പരിപാടികൾ എന്നിവയുടെ സമഗ്രമായ ഗൈഡ് സന്ദർശകർക്കും താമസക്കാർക്കും സൗജന്യമായി ബ്രൗസ് ചെയ്യാൻ സാധിക്കും.

ഖത്തർ കലണ്ടറിന്റെ ഈ പ്രത്യേക പതിപ്പിൽ എസ്‌സിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും ദശലക്ഷക്കണക്കിന് സന്ദർശകർക്ക് പരിപാടികൾ ആസ്വദിക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും കലണ്ടറിൽ ഉണ്ടെന്നും ഖത്തർ ടൂറിസത്തിന്റെ പ്രമോഷൻ വിഭാഗം മേധാവി ഹയ അൽ നോയ്മി പറഞ്ഞു.