ദോഹ: ലോകകപ്പ് നേരിട്ട് കാണാൻ ഇന്ത്യൻ താരങ്ങൾ ഖത്തറിൽ എത്തി. ബോളിവുഡിന്റെ സൂപ്പർ താരങ്ങളായ ഷാറൂഖ് ഖാൻ, ദീപിക പദുകോൺ, മലയാളത്തിൽ നിന്ന് മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവർ ഖത്തറിലെത്തി.
അതേസമയം ലോകകപ്പ് ഫൈനൽ വേദിയിൽ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത് ദീപിക ആയിരിക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. സൂചനകൾ ശരിയാണെങ്കിൽ, 92 വർഷം ചരിത്രമുളള ലോകകപ്പിൽ ഒരു ഇന്ത്യക്കാരിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി മാറും.