പ്രീ ക്വാർട്ടർ ഇന്ന് തുടങ്ങും

ദോഹ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നടക്കാനിരിക്കുന്ന ആദ്യ പ്രീ ക്വാർട്ടറിൽ നെതർലൻഡ്സ് യു എസ് എ യും, രണ്ടാം പ്രീ ക്വാർട്ടറിൽ അർജന്റീന, ഓസ്ട്രേലിയയേയും നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 8.30 നും, 12.30 നുമാണ് ഈ മത്സരങ്ങൾ.