ഖത്തർ ലോകകപ്പ് ക്വാര്‍ട്ടറിലെ എതിരാളികളും മത്സര ക്രമവും ഇങ്ങനെ

brazil-argentina

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. അര്‍ജന്‍റീന, ബ്രസീല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, മൊറാക്കോ ടീമുകളാണ് അവസാന എട്ടിലെത്തിയത്. ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുക. അതുവരെ ആരാധകർക്ക് പ്രതീക്ഷകൾ പങ്കുവച്ചും ടീമിനെ പ്രോത്സാഹിപ്പിച്ചും തുടരാം.

ഒന്‍പതിന് രാത്രി 8.30 ന് ക്രൊയേഷ്യ-ബ്രസീല്‍ പോരാട്ടം.

ഡിസംബര്‍ 10 ശനിയാഴ്ച പുലര്‍ച്ചെ 12.30 ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന് എതിരാളികള്‍ അര്‍ജന്റീന

ഡിസംബര്‍ 10 ന് രാത്രി 8.30 ന് മൊറോക്കോ-പോര്‍ച്ചുഗല്‍ പോരാട്ടം

ഡിസംബര്‍ 11 ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് ഇംഗ്ലണ്ട്-ഫ്രാന്‍സ് പോരാട്ടം.

ഡിസംബര്‍ 14 മുതല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.