Monday, May 23, 2022
HomeGulfഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം നാളെ അവസാനിക്കും

ഖത്തർ ലോകകപ്പ്: ടിക്കറ്റ് വിൽപനയുടെ ആദ്യ ഘട്ടം നാളെ അവസാനിക്കും

ദോഹ∙ ഖത്തർ ലോക കപ്പ് ബുക്കിങ്ങിന്റെ പ്രാഥമീക ഘട്ടം നാളെ അവസാനിക്കും. ടിക്കറ്റ് ബുക്കിങ്ങിന്റെ ആദ്യ ഘട്ടമാണ് അവസാനിക്കുന്നത്. വ്യക്തിഗത മത്സര ടിക്കറ്റ്, ടീം സ്പെസിഫിക് സീരീസ്, ഫോർ-സ്റ്റേഡിയം ടിക്കറ്റ് സീരീസ് എന്നിങ്ങനെ 3 തരം ടിക്കറ്റുകൾക്കുള്ള ബുക്കിങ്ങാണ് ആദ്യ ഘട്ടത്തിലുള്ളത്. ഫിഫ ലോകകപ്പിന്റെ 30 ലക്ഷത്തിലധികം വരുന്ന മൊത്തം ടിക്കറ്റിന്റെ മൂന്നിലൊന്നാണ് ആദ്യ ഘട്ടത്തിലേയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഖത്തറിലെ താമസക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ-40 റിയാലിന് ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരവും ഇതവണയുണ്ട്.

കാണികൾക്ക് ഇഷ്ടമുള്ള നിശ്ചിത മത്സരത്തിന് മാത്രമായുള്ള ടിക്കറ്റാണ് വ്യക്തിഗത മത്സര ടിക്കറ്റ്. 4 കാറ്റഗറികളിലായി ലഭിക്കുന്ന ടിക്കറ്റിൽ 4-ാമത്തെ കാറ്റഗറി ഖത്തറിലെ താമസക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. ഖത്തർ പ്രവാസികൾക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 റിയാൽ (ഏകദേശം 800-820 ഇന്ത്യൻ രൂപ )ആണ്. വിദേശ കാണികൾക്കായുള്ള കുറഞ്ഞ നിരക്ക് 250 റിയാൽ (5,000-5,100 ഇന്ത്യൻ രൂപ) ആണ്.

ഇഷ്ടടീമിന്റെ മത്സരം കാണാൻ മാത്രമുള്ള ടീം സ്പെസിഫിക്ക് ടിക്കറ്റുകളിൽ കുറഞ്ഞ നിരക്ക് 825 റിയാൽ (16,500-16,800 ഇന്ത്യൻ രൂപ) ആണ്. ഇഷ്ടമുള്ള തീയതികളിൽ 4 വ്യത്യസ്ത സറ്റേഡിയങ്ങളിലായി 4 മത്സരങ്ങൾ കാണാനുള്ള ഫോർ-സ്റ്റേഡിയം മത്സര ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക് 1,000 റിയാൽ (20,000-20,300 ഇന്ത്യൻ രൂപ) ആണ്. അക്സസിബിലിറ്റി ടിക്കറ്റിന്റെയും കുറഞ്ഞ നിരക്ക് 40 റിയാൽ (800-820 ഇന്ത്യൻ രൂപ) ആണ്.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://www.qatar2022.qa/en/tickets, https://www.fifa.com/tournaments/mens/worldcup/qatar2022/tickets ആദ്യ ഘട്ട ബുക്കിങ്ങിൽ ലഭിച്ച അപേക്ഷകളുടെ റാൻഡം തിരഞ്ഞെടുപ്പ് മാർച്ച് 8ന് തുടങ്ങും. നറുക്കെടുപ്പിലൂടെ ടിക്കറ്റിന് അർഹരായവരെ പ്രഖ്യാപിക്കുകയും ഇവർക്ക് ഇ-മെയിൽ വഴി അറിയിപ്പ് ലഭിക്കുകയും ചെയ്യും.

Most Popular