ദോഹ: ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്ങ് നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ അവസരം ലഭിക്കാത്തവർക്ക് വീണ്ടും ടിക്കറ്റിനായി ശ്രമിക്കാം.
ബുധനാഴ്ച ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് (ഇന്ത്യന്‍ സമയം 3.30) തുടങ്ങുന്ന ബുക്കിങ് മാര്‍ച്ച് 29-ന് ഉച്ചയ്ക്ക് 12 മണിയോടെ അവസാനിക്കും.
ഫിഫ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആവശ്യമുള്ള മത്സരങ്ങള്‍ തെരഞ്ഞെടുത്ത് അതേസമയം തന്നെ പണമടച്ച് ബുക്ക് ചെയ്യുന്നതാണ് ഇത്തവണത്തെ രീതി.