ദോഹ∙ഫിഫ ലോകകപ്പിനിടെ പബ്ലിക് ട്രാൻസിറ്റ് സംവിധാനങ്ങളിൽ നവംബർ 18 മുതൽ ഡിസംബർ 18 വരെ യാത്ര ചെയ്തത് 2.68 കോടി യാത്രക്കാർ. ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിൽ ആരാധകരുമായി വന്നു പോയത് 26,425 വിമാനങ്ങളാണ്. ലോകകപ്പ് ആരാധകരിൽ ഹയാ കാർഡുള്ളവർക്ക് ദോഹ മെട്രോ, ട്രാം, കർവ ബസ് എന്നിവിടങ്ങളിൽ യാത്ര സൗജന്യമായിരുന്നു. സ്‌റ്റേഡിയങ്ങളിലേക്കും തിരിച്ചും, താമസ കേന്ദ്രങ്ങളിലേക്കും ഇടതടവില്ലാത്ത ഷട്ടിൽ സർവീസുകളും ഉറപ്പാക്കിയിരുന്നു.
∙ ദോഹ മെട്രോ-1.8416 കോടി യാത്രക്കാർ
∙ ട്രാമുകൾ -10,08,141 പേർ. (ലുസൈൽ-8,29,741,
എജ്യൂക്കേഷൻ സിറ്റി-1,50,800, മിഷ്റെബ്-27,600).
∙ വിമാനനീക്കം-26,425 എണ്ണം
∙ പബ്ലിക് ബസുകൾ -73,68,387 പേർ. (നവം. 20-ഡിസം.18 വരെ)
∙ ടാക്‌സികൾ- 31,51,22 ട്രിപ്പുകൾ (നവം.18 മുതൽ
ഡിസം.18 വരെ )
ലിമോസിൻ- ട്രാൻസ്‌പോർട്ട് കമ്പനികൾ -82,74,145 ട്രിപ്പുകൾ (നവം.18-ഡിസം.18)