ദോഹ∙: കാല്പന്ത് ആരാധകരില്‍ ആവേശമായി തുടരുന്ന ലോകകപ്പ് ട്രോഫി ടൂറിനൊടുവില്, സ്വര്‍ണക്കപ്പിന് കതാറയില്‍ യാത്രയയപ്പ്. കത്താറയിൽ ചൊവ്വാഴ്ച രാത്രി 7.00ന് വർണാഭമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം കഫു ഉൾപ്പെടെയുള്ളവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കും. രാത്രി ഏഴുമണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ക്കൊടുവില്‍ സ്വര്‍ണകിരീടം ഖത്തറിനോട് താല്‍ക്കാലികമായി യാത്രയാവും.
ഫിഫ ആസ്ഥാനമായ സൂറിച്ചിലേക്ക് കൊണ്ടുപോവുന്ന ട്രോഫി, തുടര്‍ന്ന് ലോകപര്യടനത്തിനുശേഷം നവംബര്‍ 21ന് ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്ബാവും ലോകകപ്പ് വേദിയിലേക്ക് തിരികെയെത്തുന്നത്. മേയ് അഞ്ചിന് ആരംഭിച്ച ഖത്തറിലെ ട്രോഫി ടൂര്‍ ഞായറാഴ്ച രാത്രി സൂഖ് വാഖിഫിലായിരുന്നു എത്തിയത്. മുന്‍ ദിവസങ്ങളിലേതുപോലെ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ സ്വര്‍ണക്കപ്പ് കാണാനായെത്തി.
200 ദിന കൗണ്ട് ഡൗണിന്റെ ഭാഗമായി രാജ്യത്തുടനീളം 5 ദിവസം നീണ്ട പര്യടനം നടത്തിയിരുന്നു. ഖത്തർ ഫൗണ്ടേഷൻ സ്റ്റുഡന്റ്സ് സെന്റർ, ഖത്തർ സർവകലാശാല, മിഷ്റെബ് ടൗൺ ടൗൺ ദോഹ, മിഷ്റെബ് ഹൗസ് എന്നിവിടങ്ങളിലാണ് ട്രോഫിയുടെ ഇന്നത്തെ പര്യടനം.