Friday, August 12, 2022
HomeGulfലോകകപ്പിനെത്തുന്ന ഭിന്നശേഷിക്കാരായ ആരാധകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ഖത്തർ

ലോകകപ്പിനെത്തുന്ന ഭിന്നശേഷിക്കാരായ ആരാധകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി ഖത്തർ

ദോഹ: ലോകകപ്പിനെത്തുന്ന ഭിന്നശേഷിക്കാരായ ആരാധകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഖത്തർ. ഭിന്നശേഷിക്കാർക്കായി പ്രത്യേക സെൻസറി റൂമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഖത്തർ സാമൂഹ്യ വികസന മന്ത്രി പറഞ്ഞു.

ശാരീരിക വെല്ലുവിളികളോ മാനസിക വെല്ലുവിളികളോ ലോകകപ്പ് ആസ്വാദനത്തിനും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും തടസമാകില്ലെന്നും ഖത്തർ ഉറപ്പ് നൽകുന്നുണ്ട്.

ഇവർക്ക് ലോകകപ്പ് ആസ്വദിക്കുന്നതിന് ആവശ്യമായ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളുമുണ്ടാകും. കാഴ്ചയില്ലാത്ത ആരാധകർക്ക് കളി വിവരിച്ചുകൊടുക്കാൻ പ്രത്യേക കളി വിവരണവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.

Most Popular