ദോഹ: അല്‍ബിദ്ദ മെട്രോ സ്‌റ്റേഷന് സമീപം പൂര്‍ത്തിയായ ആറ് നില കാര്‍ പാര്‍ക്കിങ് ഉടന്‍ തുറക്കും. 625 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഈ കേന്ദ്രം പ്രദേശത്തെ പാര്‍ക്കിങ് പ്രതിസന്ധിക്ക് പരിഹാരമേകും.
ഖത്തര്‍ റെയിലിന്റെ ദോഹ മെട്രോ പദ്ധതിക്കു വേണ്ടി കഹ്‌റമയാണ് മെട്രോ സബ്‌സ്‌റ്റേഷനും കാര്‍ പാര്‍ക്കിങും ഒരുക്കിയത്. ഏറ്റവും ആധുനിക സുരക്ഷാ സൗകര്യങ്ങളോടെയാണ് കാര്‍ പാര്‍ക്കിങും സബ് സ്റ്റേഷനും നിര്‍മിച്ചിരിക്കുന്നത്.
പ്രധാന കവാടത്തിലും ഓരോ നിലകളുടെയും കവാടത്തിലും ഒഴിവുള്ള പാര്‍ക്കിങ് സ്ലോട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇലക്ട്രിക് സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കഹ്‌റമ പ്രസിഡന്റ് ഇസ്സ ബിന്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക സാങ്കേതിക വിദ്യ ദോഹ മെട്രോയ്ക്ക് വേണ്ടിയുള്ള സബ് സ്‌റ്റേഷനുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.