കഹ്‌റമ അവയര്‍നസ് പാര്‍ക്കില്‍ നടുമുറ്റം കലാപ്രകടനം

ദോഹ:ഖത്തര്‍, ഇന്ത്യാ സാംസ്‌കാരിക വാര്‍ഷം 2019ന്റെ ഭാഗമായി കഹ്‌റമ തര്‍ശീദ് സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്‌നത്തില്‍ കാലവിരുന്നൊരുക്കി കള്‍ച്ചറല്‍ ഫോറം വനിതാ വിഭാഗമായ നടുമുറ്റം ഖത്തര്‍. തുമാമയിലെ കഹ്‌റമ അവയര്‍നസ് പാര്‍ക്കില്‍ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടന്നത്.

ആദ്യ ദിനമായ ബുധനാഴ്ച്ച ഭരതനാട്യം, ഒപ്പന, കീബോര്‍ഡ്, അറബിക് ഡാന്‍സ്, ദഫ്മുട്ട് തുടങ്ങിയ പരിപാടികളാണ് നടുമുറ്റം അരങ്ങിലെത്തിച്ചത്. വ്യാഴാഴ്ച്ച കഥക്, മൈം, പ്രസംഗം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. ഇന്നലെ നാടോടിനൃത്തം, സെമിക്ലാസിക്കല്‍ ഡാന്‍സ്, കീബോര്‍ഡ്, ഒപ്പന, കളരി, തിരുവാതിര, കിഡ്‌സ് ഷോ, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ പരിപാടികളാണു നടന്നത്.

കഹ്‌റമ തര്‍ശീദ് സംഘടിപ്പിക്കുന്ന ഖത്തര്‍ ഇന്ത്യ സാംസ്‌കാരിക വര്‍ഷം ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ കഴിഞ്ഞദിവസം കഹ്‌റമ അവയര്‍നസ് പാര്‍ക്കില്‍ നിര്‍വഹിച്ചു. എന്‍ജി. അബ്ദുല്‍ അസീസ് അല്‍ ഹമ്മാദി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, ഐസിസി കള്‍ച്ചറല്‍ വിങ് സെക്രട്ടറി ഡോ. നയന വാഗ്, കള്‍ച്ചറല്‍ ഫോറം വൈസ്പ്രസിഡന്റും നടുമുറ്റം കവീനറുമായ ആബിദ സുബൈര്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.