ഖത്തര്‍ ഇന്ത്യന്‍ യൂത്ത് ഫെസ്റ്റിവല്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ: മീഡിയ പെന്നും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖത്തര്‍ ഇന്ത്യന്‍ യൂത്ത് ഫെസ്റ്റിവല്‍ കലാഞ്ജലി-2019 ഈ മാസം 12, 13 തിയതികളില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. ഖത്തറിലെ 15 ഇന്ത്യന്‍ സ്‌കൂളില്‍ നിന്നുള്ള 1200ഓളം വിദ്യാര്‍ഥികല്‍ മേളയില്‍ മാറ്റുരക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

13 ഇനങ്ങളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ സ്റ്റേജ്, സറ്റേജിത ഇനങ്ങള്‍ ഉള്‍പ്പെടും. മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് റോളിങ് ട്രോഫിയും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍, പെണ്‍ കുട്ടികള്‍ക്ക് കലാപ്രതിഭാ, കലാതിലകം പട്ടവും നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസന്‍ കുഞ്ഞി, കണ്‍വീനര്‍ സയ്യിദ് ഷൗക്കത്തലി, ജനറല്‍ കണ്‍വീനര്‍ ബിനുകുമാര്‍, കുമാരി അനുട്രസ, മുഹമ്മദ് ഇബ്രാഹിം, അന്‍വര്‍ ഹുസൈന്‍ പങ്കെടുത്തു.