ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം

ദോഹ: തിങ്ങി നിറഞ്ഞ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ കാണികളുടെ ആവേശത്തിനും ഖത്തറിനെ രക്ഷിക്കാനായില്ല. അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരായ രണ്ട് ഗോളുകള്‍ക്ക് ഇറാഖ് ഖത്തറിനെ വീഴ്ത്തി.

ആദ്യ പകുതി അവസാനിക്കുന്നതുവരെ ഇറാഖ് രണ്ട് ഗോളുകള്‍ക്കു മുന്നിലായിരുന്നു. 49ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാതിമിലൂടെയാണ് ഖത്തറിന്റെ ആശ്വാസ ഗോള്‍ പിറന്നത്. മുഹമ്മദ് ഖാസിമാണ് ഇറാഖിന് വേണ്ടി രണ്ട് ഗോളും അടിച്ചത്. 18ാം മിനിറ്റിലും 27ാം മിനിറ്റിലുമാണ് ഖത്തറിന്റെ വല കുലുങ്ങിയത്.

രാത്രി 9.30ന് നടന്ന രണ്ടാം മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുഎഇ യമനെ വീഴ്ത്തി. അലി മക്ബൂത്തിന്റെ ഹാട്രിക്ക് ഗോളാണ് യുഎഇയുടെ ഗംഭീര വിജയത്തിനു പിന്നില്‍. ഇതോ എ ഗ്രൂപ്പില്‍ ഇറാഖിനും യുഎഇക്കും മൂന്നു പോയിന്റുകള്‍ വീതമായി.
ചൊവ്വാഴ്ച്ച വൈകീട്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി 24ാമത് ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ന് വൈകീട്ട് 5.30ന് നടക്കുന്ന ആദ്യ മല്‍സലരത്തില്‍ ഒമാന്‍ ബഹ്‌റയ്‌നെയും രാത്രി 8ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ സൗദി അറേബ്യ കുവൈത്തിനെയും നേരിടും.