ദോഹ: കരുത്തരായ സൗദി ആറേബ്യയെ അട്ടിമറിച്ചു ബഹ്‌റയിൻ ആദ്യമായി ഗൾഫ് കപ്പ് ജേതാക്കളായി. എതിരില്ലാത്ത ഒരു ഗോളിനാണ് ബഹ്‌റയ്‌ൻ വിജയിച്ചത്. കളിയുടെ 67ആം മിനിറ്റിൽ എം അൽ റുമൈഹി ആണ് വിജയ ഗോൾ നേടിയത്. കളിയിൽ സൗദിക്ക് ആയിരുന്നു ആധിപത്യം എങ്കിലും ലക്ഷ്യം നേടാൻ ആയില്ല.
ഗൾഫ് കപ്പ് ഫൈനലിന് വേണ്ടി 12 വിമാനങ്ങളിൽ ആണ് കാണികൾ ഖത്തറിൽ എത്തിയത്. അവരെ നിരാശരാക്കാത്ത ഫലമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.