‘ചാലിയാര്‍ ദോഹ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹയുടെ 2020 -2021 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്‍ ലത്തീഫ് ഫറോക്ക് പ്രസിഡണ്ടും സമീല്‍ അബ്ദുല്‍ വാഹിദ് ജനറല്‍ സെക്രട്ടറിയും, കേശവ് ദാസ് ട്രഷററും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദര്‍ ചുങ്കത്തറ, സിദ്ധീഖ് വാഴക്കാട്, ഫിറോസ് അരീക്കോട്, സി പി ഷാനവാസ്, മുഹമ്മദ് ലൈസ് കുനിയില്‍, ജാബിര്‍
പി എന്‍ എം എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും. സി ടി സിദ്ധിഖ് കൊടിയത്തൂര്‍, ബഷീര്‍ മണക്കടവ്, രതീഷ് കക്കോവ്, സാബിക് എടവണ്ണ, അഹ്മദ് നിയാസ് മൂര്‍ക്കനാട്, ഡോക്ടര്‍. ഷഫീഖ്- മമ്പാട് എന്നിവരാണ് സെക്രട്ടറിമാര്‍.

സെക്രട്ടേറിയറ്റിലേക്കു 6 അംഗ (ബഷീര്‍ കുനിയില്‍, നൗഫല്‍ കട്ടയാട്ട്, അജ്മല്‍, ഹസീബ് ആക്കോട്, രഘുനാഥ്) സബ് കമ്മറ്റി ഭാരവാഹികളെയും നോമിനേറ്റ് ചെയ്തു. ചീഫ് അഡൈ്വസര്‍ ആയി മശ്ഹൂദ് വി സി തിരുത്തിയാടിനെയും രക്ഷാധികാരികളായി ഷൗക്കത്തലി ടി എ ജെ (മുഖ്യ രക്ഷാധികാരി), സിദ്ദീഖ് പുറായില്‍, ടി ടി അബ്ദുല്‍ റഹ്മാന്‍, മനാഫ് എടവണ്ണ, ബാബു കുപ്പറയില്‍, ഇ എ നാസര്‍, മുഹമ്മദ് കോയ എന്നിവരെയും തിരഞ്ഞെടുത്തു

2020 ജനുവരി 11ന് പരിസ്ഥിതിസംഗമവും ചാലിയാര്‍ സംരക്ഷണത്തിന് വേണ്ടി പോരാടിയ കെ എ റഹ്മാന്‍ അനുസ്മരണവും നടത്തുന്നതാണ്.
കൂടാതെ ഖത്തര്‍ ദേശീയ കായിക ദിനമായ 2020 ഫെബ്രുവരി 11 ന് ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റും സംഘടിപ്പിക്കും.