തൃശൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2: ജിഡബ്ല്യുസി ഖത്തര്‍ ജേതാക്കള്‍

thrissur district premier league

ദോഹ: തൃശൂര്‍ ക്രിക്കറ്റേഴ്‌സും, തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും സംയുക്തമായി ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച തൃശൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍ 2 വില്‍ ജിഡബ്ല്യുസി ഖത്തര്‍ ജേതാക്കളായി. ലെക്‌സസ് ഫ്‌ളമിംഗോസ് ചാവക്കാട് സീസണ്‍ 2വിലും രണ്ടാം സ്ഥാനം നിലനിര്‍ത്തി.

സഹോദരങ്ങളായ അഷറഫും, ഫൈസലും യഥാക്രമം ബെസ്റ്റ് ബാറ്റ്സ്മാന്‍, ബൗളര്‍ അവാര്‍ഡിന് അര്‍ഹയരായപ്പോള്‍ നബീല്‍ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ ചലച്ചിത്ര താരം സാദിഖ് മുഖ്യാഥിതി ആയിരുന്നു. ജേതാക്കളുടെ ട്രോഫി ടിപിഎല്‍ ചെയര്‍മാന്‍ ഷാഫിയും, തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് അബ്ദുള്‍ ഗഫൂറും ചേര്‍ന്ന് സമ്മാനിച്ചു. മറ്റ് ട്രോഫികള്‍ ശശീധരന്‍, മുഹമ്മദ് മുസ്തഫ, രവിനാഥ്, പവിത്രന്‍ അഷറഫ്, നസീര്‍, സലീം, ഗഫൂര്‍, ഫജിന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. ടിപിഎല്‍ സീസണ്‍ 3 2020ല്‍ തന്നെ ഉണ്ടാവുമെന്നും ചെയര്‍മാന്‍ പ്രഖ്യാപിച്ചു.