ദര്‍ബ് അല്‍ സായിയിലേക്ക് പ്രത്യേക മെട്രോലിങ്ക് സര്‍വീസ്

metro link

ദോഹ:ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയിലേക്ക് താല്‍ക്കാലിക മെട്രോലിങ്ക് സര്‍വീസ് ആരംഭിക്കുമെന്ന് ദോഹ മെട്രോ. ഗോള്‍ഡ് ലൈനിലെ ജൊആന്‍ സ്‌റ്റേഷനില്‍ നിന്ന് ഇന്നു മുതല്‍ ഡിസംബര്‍ 20 വരെ സേവനം ലഭ്യമാവും.

ദേശീയ ദിനാഘോഷ പരിപാടികളില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെട്രോയില്‍ എളുപ്പത്തില്‍ ലക്ഷ്യത്തിലെത്താന്‍ ഇത് സഹായകമാവും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകീട്ട് 3.30 മുതല്‍ രാത്രി 10 വരെയുമാണ് മെട്രോ ലിങ്ക് സര്‍വീസ് ലഭ്യമാവുക.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് നടക്കുന്ന ദിവസങ്ങളില്‍ മെട്രോ സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.