ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്ന് വിദ്യാഭ്യാസ സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കെതിരേ മുന്നറിയിപ്പ്

ദോഹ: ലൈസന്‍സ് ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അധ്യാപകരില്‍ നിന്നും പരിശീലകരില്‍ നിന്നും വിദ്യാഭ്യാസ സേവനങ്ങള്‍ സ്വീകരിക്കുന്നതിനെതിരേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

എജുക്കേഷനല്‍ സെന്ററുകള്‍, എജുക്കേഷനല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രെയ്‌നിങ് സെന്ററുകള്‍, കംപ്യൂട്ടര്‍ ട്രെയ്‌നിങ്, ഭിന്നശേഷിക്കാര്‍ക്കായുള്ള എജുക്കേഷനല്‍ ട്രെയ്‌നിങ്, ഭാഷാ പരിശീലന കേന്ദ്രങ്ങള്‍, മെന്റല്‍ സ്‌പോര്‍ട്‌സ് സെന്ററുകള്‍, വിഷ്വല്‍ ആര്‍ട്‌സ് സെന്ററുകള്‍ തുടങ്ങി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരേയാണ് മുന്നറിയിപ്പ്.

നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.