സസ്നേഹം കൊല്ലം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ കൊല്ലം കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സസ്നേഹം കൊല്ലം-2019 ഐസിസി അശോകാ ഹാളില്‍ നടന്നു. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായിക ലതിക ടീച്ചര്‍, കവിയും എഴുത്തുകാരനുമായ ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഡോ. സജിത് ജി പിള്ള അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി തേര്‍ഡ് സെക്രട്ടറി സോനസോമന്‍, ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് പിഎന്‍ ബാബു രാജന്‍, രവിനാരായണന്‍, കെആര്‍ജി പിള്ള, ബിഎസ് പിള്ള, ഹാഷിം ജലാല്‍ സംസാരിച്ചു. പിന്റോ അലക്സാണ്ടര്‍ സ്വാഗതവും പ്രദീപ് പിള്ള നന്ദിയും പറഞ്ഞു.