ഖത്തറില്‍ ക്വാരന്റൈന്‍ ചട്ടം ലംഘിച്ച 10 പേര്‍ക്കെതിരേ നിയമ നടപടി

home-quarantine

ദോഹ: വിദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസം വീട്ടിലോ ഹോട്ടലിലോ കഴിയണമെന്ന ക്വാരന്റൈന്‍ ചട്ടം ലംഘിച്ച 10 പേര്‍ക്കെതിരേ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിച്ചു.

ഖത്തരി പൗരന്മാരായ അലി കാമില്‍ യൂസുഫ് അല്‍ ഹാശിമി, ഫഹദ് ഹസന്‍ ആയിദ് അല്‍ ഖഹ്താനി, അബ്ദുല്ല താലിബ് ഇബ്‌റാഹിം അല്‍ അന്‍സാരി, മുഹമ്മദ് അഹ്മദ് മുഹമ്മദ് അസദ് ഹാശിം, അലി സാലിഹ് അലി യാഫിഇ, ഇബ്‌റാഹിം സലാഹ് ഇബ്‌റാഹിം അല്‍ മന്‍സൂരി, ജുമുഅ മസ്‌റൂഖ് ദഹാം അല്‍ നാസര്‍, മുഹമ്മദ് ജോഹര്‍ മുദൈഹി, സായിദ് അബ്ദുല്‍ അസീസ് സൗദ് തുവൈം, ഹമദ് അലി മുഹമ്മദ് അസദ് ഹാശിമി എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വിദേശത്തു നിന്നെത്തുന്ന എല്ലാ പൗരന്മാരും ഹോം ക്വാരന്റൈന്‍ ചെയ്യണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് വക്താവ് ലൗല അല്‍ ഖാത്തര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗ ലക്ഷണമൊന്നും ഇല്ലാത്തവരും പ്രാഥമിക പരിശോധന പാസായവരും ആയ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരുന്നത്.

10 people violated home quarantine procedures, being taken to prosecution