പേള്‍ ഖത്തറിലെ കടലില്‍ 10 മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചു; വര്‍ഷം 1.4 ടണ്‍ മാലിന്യം ശേഖരിക്കും

pearl qatar seabin project

ദോഹ: പേള്‍ ഖത്തറിനെ കടല്‍ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് നവീന പദ്ധതിയുമായി യുനൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി(യുഡിസി). ഇതിന്റെ ഭാഗമായി പേള്‍ ഖത്തറിലെ കടലില്‍ 10 പ്രത്യേക മാലിന്യ കൊട്ടകള്‍ സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോര്‍ട്ടോ അറേബ്യ മറീനയിലാണ് വ്യത്യസ്ഥ സ്ഥലങ്ങളിലായി ഇവ സ്ഥാപിച്ചത്.
pearl qatar seabin project1

റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഓരോ കൊട്ടകളിലും 20 കിലോഗ്രാം വരെ ഉള്‍ക്കൊള്ളാനാവും. ദിവസേന നാല് കിലോഗ്രാം വരെ ഒഴുകുന്ന മാലിന്യങ്ങള്‍ ശേഖരിക്കുകയും രണ്ട് ദശലക്ഷം ലിറ്റല്‍ ജലം അരിച്ചെടുക്കുകയും ചെയ്യും. ഇതിലൂടെ പ്രതിവര്‍ഷം 1.4 ടണ്‍ ഒഴുകുന്ന മാലിന്യം ശേഖരിക്കാനാവുമെന്നാണ് കരുതുന്നത്. 90,000 പ്ലാസ്റ്റിക് ബാഗുകള്‍, 11,900 പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, 50,000 വാട്ടര്‍ ബോട്ടിലുകള്‍, 35,700 ഡിസ്‌പോസിബിള്‍ കപ്പുകള്‍, 1,17,600 പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവയ്ക്ക് തുല്യമാണിത്.

മാലിന്യക്കൊട്ടകള്‍ ശേഖരിക്കുന്ന വസ്തുക്കള്‍ യുഡിസിയുടെ റീസൈക്ലിങ് പദ്ധതിയില്‍ റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കും. പേള്‍ ഖത്തറിലെ മൊത്തം മാലിന്യത്തിന്റെ 22 ശതമാനം നിലവില്‍ റീസൈക്കിള്‍ ചെയ്യുന്നുണ്ട്.

ഇപ്പോള്‍ പോര്‍ട്ടോ അറേബ്യയില്‍ സ്ഥാപിച്ച 10 മാലിന്യക്കൊട്ടകളിലൂടെ വര്‍ഷം 2.3 ബില്ല്യന്‍ ലിറ്റര്‍ ജലം അരിച്ച് 15 ടണ്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍, കടല്‍ മാലിന്യം, എണ്ണ, ഇന്ധനം, പ്ലാസ്റ്റിക്ക് നാരുകള്‍ എന്നിവ നീക്കം ചെയ്യാനാവുമെന്നാണ് യുഡിസി കണക്കാക്കുന്നത്.
ALSO WATCH