ഖത്തറില്‍ ഉച്ചവിശ്രമ സമയം പാലിക്കാത്ത 106 സൈറ്റുകള്‍ പൂട്ടിച്ചു

qatar labour

ദോഹ: തൊഴിലാളികളെ വേനല്‍ക്കാലത്ത് വെയിലത്ത് പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ച 106 വര്‍ക്ക് സൈറ്റുകള്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം അടപ്പിച്ചു. ജൂലൈ മാസത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി. ജൂണ്‍ 1 മുതല്‍ സപ്തംബര്‍ 15 വരെ രാവിലെ 10നും ഉച്ചയ്ക്ക് 3.30നും ഇടയില്‍ നേരിട്ട് വെയിലേല്‍ക്കുന്ന വിധത്തില്‍ തൊഴിലാളികളെ പണിയെടുപ്പിക്കാന്‍ പറ്റില്ലെന്നാണ് നിയമം.

ജൂലൈ 1 മുതല്‍ 31വരെ നടത്തിയ പരിശോധനയിലാണ് 106 നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഭൂരിഭാഗവും കോണ്‍ട്രാക്ടിങ് മേഖലയിലാണ്. ജൂണില്‍ നടത്തിയ സമാന പരിശോധനയില്‍ 232 സൈറ്റുകള്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.