ഖത്തറില്‍ 12 കൊറോണ രോഗികള്‍ കൂടി; 13,681 പേര്‍ക്ക് പരിശോധന നടത്തി

new corona cases in qatar

ദോഹ: വ്യാഴാഴ്ച്ച ഖത്തറില്‍ 12 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 549 ആയി. രണ്ടു പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 43 പേര്‍ക്കാണ് ഇതിനകം രോഗം മാറിയത്.

രാജ്യത്ത് ഇതിനകം 13,681 പേരെ രോഗപരിശോധനയ്ക്ക് വിധേയരാക്കി. കൊറോണ മൂലം ഖത്തറില്‍ ഇതുവരെ മരണം റിപോര്‍ട്ട് ചെയ്തിട്ടില്ല. രോഗബാധിതരുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തി ക്വാരന്റൈന്‍ ചെയ്യും.

12 more test positive for COVID-19 in Qatar; two make recovery