Sunday, November 28, 2021
HomeNewsfeedഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കം; ഇതിനകം വാക്‌സിനെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലാളികള്‍

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കം; ഇതിനകം വാക്‌സിനെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലാളികള്‍

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ടത്തിന് രണ്ട് ദിവസം കൂടി ബാക്കിയിരിക്കേ 1,20,000ല്‍ കൂടുതല്‍ തൊഴിലാളികള്‍ വാക്‌സിനെടുത്തു. നിയന്ത്രണം പിന്‍വലിക്കുമ്പോള്‍ വാക്‌സിനെടുത്തവര്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ പ്രായപരിധി നോക്കാതെ തന്നെ അടിസ്ഥാന മേഖലയിലെ തൊഴിലാളി വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കിയിരുന്നു.

നാല്ഘട്ടങ്ങളിലായാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. അതിന്റെ ആദ്യഘട്ടം ഈ മാസം 28 മുതലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിത സാഹചര്യം ഒരുക്കുന്നതിന് ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും അടിസ്ഥാന മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതെന്ന് കോവിഡ് വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് യൂനിറ്റിന് നേതൃത്വം നല്‍കുന്ന ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ പറഞ്ഞു.

ബാര്‍ബര്‍മാര്‍, റസ്റ്റൊറന്റ് ജീവനക്കാര്‍, കാറ്ററിങ് സ്റ്റോറുകള്‍, ഗ്രോസറികള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി സേവനം തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷനില്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. വ്യക്തികള്‍ നേരിട്ട് അപ്പോയിന്‍മെന്റ് എടുക്കുന്നതിന് പകരം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിരുന്നത്.
ALSO WATCH

Most Popular