126 പേര്‍ക്കു കൂടി കോവിഡ് 19; ഖത്തറില്‍ രോഗികളുടെ എണ്ണം 1000 കവിഞ്ഞു

new corona cases in qatar

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1000 കവിഞ്ഞു. വെള്ളിയാഴ്ച്ച 126 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,075 പേര്‍ക്കാണ് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ കൊറോണ വൈറസില്‍ നിന്ന് മോചിതരായവരുടെ എണ്ണം 93 ആയി.

വെള്ളിയാഴ്ച്ച പരിശോധനാ ഫലം പോസിറ്റീവായവരില്‍ ചിലര്‍ വിദേശത്ത് നിന്ന് എത്തി ക്വാരന്റൈനില്‍ കഴിയുന്നവരാണ്. ബാക്കിയുള്ളവര്‍ രോഗികളുമായി ഇടപഴകിയവരാണ്.

126 more test positive for coronavirus in qatar, 21 recover