ദോഹ: കടുത്ത നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഖത്തറില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചരുടെ എണ്ണം 562 ആയി ഉയര്‍ന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ ചിലര്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തിയ സ്വദേശികളായി. രോഗികളുമായി ഇടപഴകിയതിന്റെ പേരില്‍ പ്രാദേശികമായി രോഗം പകര്‍ന്നുവരും ഉണ്ട്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും ആവശ്യമായ ചികില്‍സ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
14845 പേരെയാണ് ഇതുവരെ ഖത്തറില്‍ രോഗപരിശോധനയ്ക്കു വിധേയരാക്കിയത്.
ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതും വ്യക്തി ശുചിത്വവും കര്‍ശനമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
13 more test positive for coronavirus in Qatar