Friday, September 30, 2022
HomeNewsfeedഖത്തറില്‍ ആഴ്ച്ചതോറും നല്‍കുന്നത് 1,30,000 ഡോസ് വാക്‌സിന്‍

ഖത്തറില്‍ ആഴ്ച്ചതോറും നല്‍കുന്നത് 1,30,000 ഡോസ് വാക്‌സിന്‍

ദോഹ: ഖത്തറില്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. ഈയിടെ വാക്‌സിന്റെ കൂടുതല്‍ ബാച്ചുകള്‍ രാജ്യത്തെത്തിയതോടെ ആഴ്ച്ച തോറും 1,30,000 ഡോസ് വാക്‌സിന്‍ നല്‍കുന്നതായി മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 35 സെന്ററുകളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. അല്‍ വക്‌റയില്‍ രണ്ടാമത്തെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. അല്‍വക്‌റയിലെ സെന്റര്‍ നാളെയാണ് പ്രവര്‍ത്തനമാരംഭിക്കുക.

ലുസൈലിലെ അതേ മാതൃകയിലാണ് അല്‍വക്‌റയിലെ സെന്ററും പ്രവര്‍ത്തിക്കുക. ഫൈസര്‍ ബയോണ്‍ടെകിന്റെയും മോഡേണയുടെയും രണ്ടാം ഡോസ് ഇവിടെ ലഭിക്കും. രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കേണ്ട തിയ്യതിയില്‍ മുന്‍കൂട്ടി അപ്പോയിന്‍മെന്റില്ലാതെ തന്നെ ഡ്രൈവ്-ത്രൂ സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് അല്‍വക്‌റയിലെ സെന്റര്‍ പ്രവര്‍ത്തിക്കുക. രാത്രി 9വരെയായിരിക്കും പ്രവേശനം.
ALSO WATCH

Most Popular