ഖത്തറില്‍ ഇന്ന് 136 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 21 പേര്‍ക്ക് രോഗം ഭേദമായി

qatar new corona case

ദോഹ: ഖത്തറില്‍ ഇന്ന്(വെള്ളി) 136 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 21 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെയായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,512 ആയി. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ പ്രവാസികളും സ്വദേശികളുമുണ്ട്. സ്വദേശികള്‍ വിദേശത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയവരാണ്. നേരത്തേയുള്ള രോഗികളുമായി ബന്ധപ്പെട്ട പ്രവാസികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഖത്തറില്‍ ഇതുവരെയായി കോവിഡ് 19 മൂലം മരിച്ചത് 6 പേരാണ്.

136 more test positive for COVID-19 in Qatar, 21 recover