Monday, November 29, 2021
HomeNewsNationalഅഫ്ഗാനില്‍ നിന്ന് ദോഹയിലെത്തിയ 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

അഫ്ഗാനില്‍ നിന്ന് ദോഹയിലെത്തിയ 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങി

ദോഹ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും എംബസി നന്ദി അറിയിച്ചു.

ദോഹയിലേക്ക് ആദ്യ ബാച്ചില്‍ എത്തിയ 135 ഇന്ത്യക്കാരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിച്ചതായി നേരത്തേ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. കാബൂളില്‍ നിന്ന് യുഎസ് വിമാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യന്‍ പൗരന്മാര്‍ ഖത്തറിലെത്തിയത്.
indians from afganistan in qatar1നയതന്ത്രപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് എത്തിക്കുന്നത് ഖത്തര്‍ മുഖേനയാണ്. ഇതിനകം ഏഴായിരത്തിലധികം പേരെ ഖത്തറിലേയ്ക്ക് എത്തിച്ചതായാണ് റിപോര്‍ട്ട്.

Most Popular