Sunday, January 23, 2022
HomeGulfQatarഖത്തറില്‍ 34 യാത്രക്കാര്‍ക്കടക്കം 163 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയത് 152 പേര്‍

ഖത്തറില്‍ 34 യാത്രക്കാര്‍ക്കടക്കം 163 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയത് 152 പേര്‍

ദോഹ: രാജ്യത്തിന്റെ പുറത്ത് നിന്ന വന്ന 34 യാത്രക്കാര്‍ക്കടക്കം 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 152 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 138,033 ആയി. നിലവില്‍ 2243 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ 256 പേര്‍ ആശുപത്രിയിലാണ്. 24 മണിക്കൂറിനിടെ പുതുതായി ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. 27 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ 24 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Most Popular