Tuesday, November 30, 2021
HomeNewsfeedഖത്തറില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 291 രോഗമുക്തി; മരണമില്ല

ഖത്തറില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്; 291 രോഗമുക്തി; മരണമില്ല

ദോഹ: ഖത്തറില്‍ ഇന്ന 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 291 പേരാണ് രോഗമുക്തി നേടിയത്. 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 76 പേര്‍. 3,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ കോവിഡ് മരണമില്ല. ആകെ മരണം 554. രാജ്യത്ത് ഇതുവരെ 2,13,007 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,17,230. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 216 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 22,947 ഡോസ് വാക്സിന്‍ നല്‍കി. ആകെ 25,14,585 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

 

Most Popular