ഖത്തറില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റീപാക്ക് ചെയ്യുന്ന സംഘത്തെ പിടികൂടി

19 arrested for modifying expiry date of foodstuff

ദോഹ: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ എക്‌സ്പയറി ഡേറ്റ് മാറ്റി റീപാക്ക് ചെയ്യുകയായിരുന്ന സംഘത്തെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടികൂടി. അറബ്, ഏഷ്യന്‍ വംശജരായ 19 പേരാണ് അറസ്റ്റിലായത്. ഉം അബിരിയയിലെ ഒരു വെയര്‍ഹൗസില്‍ വച്ച് റീപാക്കിങ് നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഭക്ഷ്യവസ്തുക്കളിലെ എക്‌സ്പയറി ഡേറ്റ് തിരുത്തുന്ന ഉപകരണം ഇവരില്‍ നിന്നു പിടികൂടി.

19 arrested in qatar for modifying foodstuff expiry date