ഖത്തറില്‍ 216 പേര്‍ക്കു കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു

qatar corona news update

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 പേര്‍ക്കു കൂടി രോഗം ഭേദമായി. ഇതോടെ രാജ്യത്ത് ഇതുവരെ കൊറോണ രോഗം സുഖപ്പെട്ടവരുടെ എണ്ണം 247 ആയി ഉയര്‍ന്നു. ആറ് പേരാണ് രോഗബാധ മൂലം ഇതുവരെയായി മരിച്ചത്.

നിലവില്‍ 2728 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇതില്‍ 2475 പേര്‍ ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നു. 47,751 പേരെ ഇതിനകം രോഗപരിശോധനയ്ക്ക് വിധേയരാക്കി.

216 more corona cases in qatar