ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 214 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 122,209 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,888 പേരാണ്. 437 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 55 പേരാണ് ഇനി തീവ്രപരിചരണ വിഭാഗത്തിലുള്ളത്.