ദോഹ: ജൂണ്‍ 10 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്നതിനായി ഖത്തറില്‍ നിന്ന് പറന്നത് 230 വിമാനങ്ങള്‍. 56 വന്ദേഭാരത് വിമാനങ്ങളും 77 കമ്പനി ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്ത് 97 വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. 36,746 ഇന്ത്യക്കാരാണ് ഈ വിമാനങ്ങളില്‍ നാടണഞ്ഞത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്.
വന്ദേഭാരത് ദൗത്യത്തില്‍ ഇന്ന് കോഴിക്കോട്, ഹൈദരാബാദ് വിമാനങ്ങള്‍ ദോഹയില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ 155 യാത്രക്കാരും 9 കുഞ്ഞുങ്ങളുമാണുണ്ടായിരുന്നത്. ഹൈദരാബാദ് വിമാനത്തില്‍ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്.