ഖത്തറില്‍ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഒരു മരണം കൂടി

qatar covid

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 235 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ യാത്രക്കാരാണ്. 182 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
അതേ സമയം, 212 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 2,786 ആയി വര്‍ധിച്ചു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 70 വയസ്സുള്ളവരാണ് ഇന്നു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 223 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 126,218 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 394 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 52 പേരാണ് തീവ്രപരിചരണത്തില്‍ ഉള്ളത്. ഇന്ന് നാലു പേരെക്കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 869,857 പേരെ ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി.

235 new Covid-19 cases on Oct 17 as Qatar conducts 8621 tests