ദോഹ: ഖത്തറില്‍ ഇന്ന് 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 276 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 118,475 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,843 പേരാണ്. 48 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
24 മണിക്കൂറിനിടെ 5206 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 205 പേര്‍ മാത്രമാണ് കോവിഡ് മൂലം മരിച്ചത്.