ദോഹ: ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 262 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രവാസികളാണ്. കഴിഞ്ഞ ഞായറാഴ്ച്ച രോഗം കണ്ടെത്തിയ മൂന്നു പേരുമായി ബന്ധപ്പെട്ടവരാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍. രോഗം ബാധിച്ചവരെല്ലാം ഒരേ കെട്ടിട സമുഛയത്തിനകത്ത് താമസിച്ചിരുന്നവരായിരുന്നു.