ദോഹ: ഖത്തറില്‍ 25 പേര്‍ക്കു കൂടി ചൊവ്വാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിലെ കൊറോണ ബാധിതരുടെ എണ്ണം 526 ആയി ഉയര്‍ന്നു. ഇതില്‍ 16 പേര്‍ പ്രവാസികളും ഒമ്പതു പേര്‍ വിദേശത്തു നിന്ന് വന്നവരുമാണ്. വിദേശത്ത് നിന്നെത്തിയവരില്‍ അഞ്ചുപേര്‍ ഖത്തരികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേര്‍ക്ക് രോഗം ഭേദമായി. 41 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്. 11531 പേരെ ഇതിനകം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി.