ഖത്തറില്‍ പുതുതായി 283 കൊറോണ രോഗികള്‍ കൂടി; 33 പേര്‍ക്ക് രോഗം ഭേദമായി

qatar corona

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 3711 ആയി ഉയര്‍ന്നു. 33 പേര്‍ക്ക് രോഗം ഭേദമായി. 406 പേര്‍ക്കാണ് ഇതുവരെ രോഗം സുഖപ്പെട്ടത്.

3,298 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്. 54484 പേരെ ഇതിനകം രോഗപരിശോധനയ്ക്ക് വിധേയരാക്കി.