വക്‌റയില്‍ മൂന്ന് ഭക്ഷണ ശാലകള്‍ അടപ്പിച്ചു

ദോഹ: മുനിസിപ്പാലിറ്റി, ആരോഗ്യ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയില്‍ വക്‌റയില്‍ മൂന്ന് ഭക്ഷണ ശാലകള്‍ ഏഴ് ദിവസത്തേക്ക് പൂട്ടിച്ചു. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥര്‍ 232 തൊഴിലാളി പാര്‍പ്പിട കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയിരുന്നു. ലേബര്‍ ക്യാംപുകളില്‍ കൊറോണ വ്യാപനം തടുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.